എഴുത്തു മരിച്ചെന്റെ പൊന്നേ…
വാക്കുകളുടെ മലമുകളിലുരുൾ പൊട്ടിയില്ല,
മഴപെയ്തില്ല – തരിശായ്
എന്റെ നിദ്രകളിലൊക്കെയും
ചിന്തകളിലെവിടെയും-
ഒരുപാട് നൂലില്ലാ പട്ടങ്ങളായ്
കാറ്റിലിടറിയുമാടിയും
തമ്മിൽ ചതിച്ചും കുതിച്ചും
മുറിവേൽപ്പിച്ചുമൽപ്പനേരമിടറിനിന്നും
ചുഴലിയായും ഇഴഞ്ഞനങ്ങിയും
ആകാശത്തോളപ്പരപ്പിൽ വട്ടമിടുന്നു.
നീർപെയ്തു മുത്തുപൊഴിച്ചെന്റെ
നെഞ്ചകത്താരാട്ടിന്നകമ്പടിപാട്ടായ്
കനവായ് കാതലായ്, മുത്തായ് മധുരമായ്
ജീവജലമായ്..
കുളിരായ്, പുളകമായ്
മുകുളങ്ങൾ വിടരുന്ന മലർവാടി-
യിലൊരമ്പിളിക്കലയായ്..
ഉദിച്ചുയർന്നെന്നുന്മാദ ചിത്തത്തി-
നുൾത്തുടിപ്പേറുവാൻ….
കവിതേ.., നീ വിരുന്നെത്തുമാ-
പുലരിയെ കിനാവു കാണുന്നുമിന്നും ഞാൻ….
Subscribe to:
Post Comments (Atom)
നല്ല വരികൾ :)....മരിക്കാത്ത ചിന്തകൾ ഉള്ളിടത്തോളം; തൊട്ടാൽ പൊള്ളുന്നൊരു മനസ്സൂള്ളിടത്തോളം ഇനിയും കവിതകൾ പിറന്നു വീഴും...ആശംസകൾ
ReplyDeleteda,
ReplyDeleteThis is your unknown face (atleast to me)...
I think when we were in MTI, nobody could find ur creative side which now groomed along with your age and experiences....
Good job and keep it up....
Bijoy